ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി രാജ്യത്ത് വീണ്ടും നീട്ടി നൽകി. തീയതി നീട്ടി നൽകിയ വിവരം കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് അറിയിച്ചത്. നേരത്തെ നൽകിയ തീയതി ജൂണ്‍ 30 ആയിരുന്നു. എന്നാൽ, കോവിഡ് വ്യാപന സാഹചര്യം കൂടി കണക്കിലെടുത്ത് കേന്ദ്രസർക്കാർ തീയതി വീണ്ടും നീട്ടി നൽകുകയായിരുന്നു. നികുതിദായകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, ഇന്നലെ മാത്രം ലഭിച്ചത് 154 പരാതികൾ
ആധാർ- പാൻകാർഡ് എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്. മാര്‍ച്ച് 31, ജൂണ്‍ 30, എന്നിങ്ങനെയാണ് അവസാന തീയതി നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ സെപ്റ്റംബർ 30 വരെ നീട്ടി നൽകിയിരിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക