‘മട്ടൻ കറി’യില്ലാത്തതിനാൽ വിവാഹ വേദയിൽ നിന്ന് ഇറങ്ങിപ്പോയി മറ്റൊരു യുവതിയെ താലിചാർത്തി വരൻ. ഒഡീഷയിലെ സുഖിന്ദയിലാണ് സംഭവം. സൽക്കാരത്തിന് മട്ടന്‍ കറിയില്ലാത്തതാണ് യുവാവിനെ ചൊടിപ്പിച്ചത്.
രാംകാന്ത് പത്ര എന്ന 27കാരനാണ് പെൺവീട്ടുകാര്‍ മട്ടൻ കറി തയ്യാറാക്കിയില്ലെന്ന കാരണത്തിൽ വിവാഹം ഉപേക്ഷിച്ച് മടങ്ങിയത്. മറ്റൊരാളെ വിവാഹം കൂടി ചെയ്താണ് ഇയാൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്.
രാംകാന്ത്, വിവാഹച്ചടങ്ങുകൾക്കായി ഉച്ചയോടെ തന്നെ ബന്ധുക്കളെയും കൂട്ടി വിവാഹവേദിയിലെത്തിയിരുന്നു. ഇവരെ സ്വീകരിച്ച വധുവിന്റെ ബന്ധുക്കൾ ഉച്ചഭഷണത്തിനായി ഹാളിലെത്തിച്ചു. ഭക്ഷണം വിളമ്പുന്നതിനിടെ വരന്റെ ബന്ധുക്കള്‍ മട്ടൻ കറി ആവശ്യപ്പെട്ടു. എന്നാൽ ഇതില്ലെന്നറിഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു. പത്രയുടെ കുടുംബാംഗങ്ങൾ വധുവിന്റെ വീട്ടുകാരോടും ഭക്ഷണം വിളമ്പാനെത്തിയവരോട് കയർക്കാൻ തുടങ്ങി.
ഇതിനിടെ ചടങ്ങിൽ മട്ടനില്ലെന്ന വിവരം വരനായ പത്രയും അറിഞ്ഞു. ഇതോടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇയാൾ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിനിടെ വധുവിന്റെ കുടുംബാംഗങ്ങൾ പത്രയോട് അപേക്ഷിക്കുകയും മനസ്സ് മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്തുവെങ്കിലും, ഒന്നും വകവയ്ക്കാതെ വരൻ തന്റെ ബന്ധുക്കളോടൊപ്പം സ്ഥലം വിടുകയായിരുന്നു. പിന്നീട് ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക