ബെംഗളൂരു∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്. തനിക്ക് 21 വയസ്സുണ്ട് എന്നു തെറ്റിദ്ധരിപ്പിച്ചാണ് നഴ്സിങ് വിദ്യാർഥിയായ യുവതിയുമായി ആൺകുട്ടി ഫെയ്സ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. ബെംഗളുരുവിലാണ് സംഭവം.
ചിക്കമംഗലൂരു സ്വദേശിയാണ് ആൺകുട്ടി. ഫെയ്സ്ബുക്ക് പരിചയം പ്രണയമായപ്പോഴാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തെങ്കിലും അതു വകവയ്ക്കാതെ ജൂൺ 16ന് ഇരുവരും ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. ആൺകുട്ടിയുടെ വീട്ടുകാർക്ക് വിവാഹത്തിന് സമ്മതമായിരുന്നു.
വിവാഹ വാർത്തകൾ പ്രചരിച്ചതോടെ പ്രദേശവാസികൾ ചൈൽഡ് ഹെൽപ്ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ‘21കാരനു’ 17 വയസ്സു മാത്രമേയുള്ളൂവെന്ന് തിരിച്ചറിഞ്ഞത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം പെൺകുട്ടിക്കും ആൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക