അക്കൗണ്ടന്റ് ജനറല്‍ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുവനന്തപുരം പേട്ടയില്‍ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. എജി ഓഫിസിലെ സീനിയർ അക്കൗണ്ടന്റുമാരായ ഹരിയാന സ്വദേശികൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്. കുടുംബസമേതം നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം
ഇരുചക്ര വാഹനത്തിൽ എത്തിയവരാണ് ആക്രമിച്ചത്. ഭാര്യമാരെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് കാരണം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക