ഒടുവിൽ അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ബിസിസിഐയുടെ അറിയിപ്പ്. ഐപിഎൽ ഔദ്യോഗിക ഷെഡ്യൂള്‍ ഇന്ന് പുറത്തുവിടും. ഐപിഎല്‍ ദുബായ് പതിപ്പിന്റെ ഔദ്യോഗിക ഷെഡ്യൂളാണ് ഇന്ന് പുറത്തുവിടുക. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഐപിഎൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ, സെപ്റ്റംബറിൽ ഐപിഎൽ വീണ്ടും തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഓസ്ട്രേലിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അതാത് ബോര്‍ഡുകള്‍ അനുമതി നല്കിയേക്കില്ലന്നാണ് വിവരങ്ങൾ.
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും ഐപിഎല്‍ എന്നാണ് പുറത്തുവരുന്ന സൂചനകളെങ്കിലും ഇതുസംബന്ധിച്ചുള്ള കൃത്യമായ വിവരം ഇന്ന് തന്നെ അറിയാൻ സാധിക്കും. യുഎഇയില്‍ കഴിഞ്ഞ തവണ പോലെ മൂന്ന് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക. വിന്‍ഡീസ്, ന്യൂസിലാന്റ് എന്നീ ബോർഡുകൾ തങ്ങളുടെ താരങ്ങൾക്ക് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനുള്ള അവസരം നൽകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക