അഭിനയത്തോടുള്ള തന്റെ ഒരിക്കലും അടങ്ങാത്ത അഭിനിവേശത്തെ കുറിച്ച് മനസു തുറന്ന് മോഹന്‍ലാല്‍. അഭിനയമെന്നത് ഒരു കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന് നമ്മള് ഇല്ലാതാകുന്ന അവസ്ഥയാണെന്ന് മോഹന്‍ലാല്‍ പറയുന്നു.
അഭിനയം എന്നത് എപ്പോഴും എനിക്ക് വളരെ കൗതുകകരമായ ജോലിയാണ്. നമ്മെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ചിലപ്പോള്‍ നമ്മള് പ്രവര്‍ത്തിക്കും. മോഹന്‍ലാല്‍ പറയുന്നു.ഇപ്പോഴും ഓരോ സെറ്റിലേക്ക് പോകുമ്പോഴും ഏറ്റവും മികച്ച രീതിയില്‍ അഭിനയിക്കാന്‍ കഴിയണേ എന്ന് ഈശ്വരനോട് പ്രാര്‍ഥിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
വാനപ്രസ്ഥമായാലും കിരീടമായാലും ലൂസിഫറായാലും എല്ലായിടത്തും ആദ്യദിനം അഭിനയിക്കാന്‍ വളരെ പേടിയോടെയാണ് ഞാന്‍ ചെന്നത്. മോഹന്‍ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക