തന്റെ പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ്. ഈ മാസം മുപ്പതാം തീയതി ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തനു ബാലക് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓണ്‍ലൈന്‍ പ്രചാരണത്തിന്റെ ഭാഗമായി ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തില്‍ കരിയറിലെ ഒരു പരാജയ ചിത്രത്തെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടുകയാണ്.
ന്യൂ ഏജ് ഫിലിംസ് എന്ന ടെര്മിനോളജി മാത്രമാണ് പുതിയത് എന്നും അത്തരം ചിത്രങ്ങള്‍ ആ വിശേഷണം വരുന്നതിനു മുന്‍പും മലയാളത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. അതിനു ഉദാഹരണമായി അദ്ദേഹം പറയുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രമാണ്. ബോക്സോഫീസില്‍ ചിത്രം പരാജയമായിരുന്നു എങ്കിലും ആ സിനിമയെക്കുറിച്ച് തനിക്കു അഭിമാനമാണുള്ളത് എന്ന് അദ്ദേഹം പറയുന്നു.
ആ സിനിമ സംവിധാനം ചെയ്യാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് രാവണനിലേക്ക് മണി രത്നത്തിന്റെ കാള്‍ വന്നത് അതു കൊണ്ട് കൊണ്ട് സംവിധാന മോഹം അന്ന് ഉപേക്ഷിക്കേണ്ടി വന്നുവെന്നും പൃഥ്വിരാജ് ഓര്‍ത്തെടുക്കുന്നു. പക്ഷെ, മനസ്സില്‍ കണ്ടതിലും ഏറെ മുകളില്‍ ആണ് ലിജോ ആ ചിത്രം ഒരുക്കിയതെന്നു പൃഥ്വിരാജ് പറഞ്ഞു.
പുതിയ രീതിയിലുള്ള ഫിലിം മേക്കിങിന് ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ആദ്യത്തെ മലയാള ചിത്രമാണത് എന്നും അവിശ്വസനീയമായ രീതിയിലായിരുന്നു ആ സിനിമയുടെ മേക്കിങ് എന്നും പൃഥ്വിരാജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക