സ്ഥിരമായി പെട്രോള്‍ അടിക്കുന്ന പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അടക്കം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച താരമാണ് ഈ ജീവനക്കാരന്.
കാലാപാനി, ഏകലവ്യന്, ഗോഡ്ഫാദര് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു. കാലാപാനിയില്‍ എന്ത് വേഷമായിരുന്നു എന്ന് ചോദിക്കുമ്പോള്‍ ആ രംഗം വിവരിക്കുന്നുമുണ്ട്. പിന്നീട് 12 വര്‍ഷം ഗള്‍ഫില്‍ പോയി. തിരിച്ചു വന്നപ്പോള്‍ സിനിമയും സിനിമക്കാരും മാറി. പിന്നീട് വരം എന്ന സിനിമ നിര്‍മ്മിച്ചു.
പക്ഷേ അത് പൊട്ടിപ്പോയെന്നും പറയുന്നു. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കില്‍ പറയണം. വാടകയ്ക്കോ ഷൂട്ടിംഗിനോ വീട് വേണമെങ്കിലും പറയണം. 15,000 രൂപയാണ് വീടിന് വാടകയെന്നും അദ്ദേഹം പറയുന്നു. ”ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ” എന്ന ക്യാപ്ഷനോടെയാണ് സുരഭി വീഡിയോ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക