സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ തിരഞ്ഞെടുത്ത മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരിച്ച് അഡ്വ എ ജയശങ്കര്‍.ബെഹ്റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
‘ബി സന്ധ്യയല്ല, അനില്‍ കാന്താണ് പുതിയ പൊലീസ് മേധാവി. സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയില്‍ മാത്രം മതി. പോലീസ് ആസ്ഥാനത്ത് വേണ്ട.ബെഹ്റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്ത്. കേരളത്തിലെ ക്രമവും സമാധാനവും അദ്ദേഹത്തിന്റെ ബലിഷ്ഠ ഹസ്തങ്ങളില്‍ സുരക്ഷിതമാണ്.’- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക