മുംബൈ: ഐസ്ക്രീമില് എലിവിഷം കലര്‍ത്തി മക്കള്‍ക്ക് നല്കിയ പിതാവ് അറസ്റ്റിൽ.മുംബൈയിലെ മന്‍കുര്‍ദിലാണ് സംഭവം. ഐസ്ക്രീം കഴിച്ച അഞ്ചുവയസ്സുകാരന് മരിച്ചു. അലിഷന്‍ അലി മുഹമ്മദ് എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ചികിത്സയിലാണ്.
ഐസ്ക്രീമില് കലര്‍ത്തിയ വിഷം കഴിച്ച് അവശരായ അലീന(7), അര്മാന്(2) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദലി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ കടുംകൈ ചെയ്തത്. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഭവം അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക