കൊല്ലം : വിസ്മയ കേസ് പ്രതി കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഇയാളെ വിസ്മയയുടെ നിലമേലുള്ള വീട്ടീലെത്തിച്ച് നടത്തുവാനിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു. ഇയാളെ കൊണ്ടുവരുമെന്നറിഞ്ഞ് വനിതാ സംഘടനകൾ ചൂലുമായി വിസ്മയയുടെ വീട്ടിനു മുന്നിൽ പ്രതിഷേധത്തിന് എത്തിയിരുന്നു.
കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം വന്നത്. ഇതോടെ നിരവധി അന്വേഷണ ഉദ്യേഗസ്ഥർക്കും നിരീക്ഷണത്തിൽ പോകേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക