ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ബോളിവുഡ് നടന് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 98 വയസ്സുകാരനായ താരം രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് വരെ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി.
എന്നാൽ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. ദിലീപ് കുമാര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. പ്രായക്കൂടുതലുള്ളതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരമിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക