കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. ആലുവയിൽ ഭർത്താവ് ഗർഭിണിയായ ഭാര്യയെയും ഭാര്യപിതാവിനെയും ക്രുരമായി മർദ്ദിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർത്താവായ ജൗഹർ അക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിയുടെ പിതാവിന്റെ മുഖത്ത് നിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതി നാല് മാസം ഗർഭിണിയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക