സിനിമയില്‍ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല എന്ന് നടി കനി കുസൃതി. പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത് എന്നാണ് കനി പറയുന്നത്. അഭിനയം തനിക്ക് പാഷനല്ല. താന്‍ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതു കൊണ്ടാണ്.
നാടകത്തിന് വേണ്ടി പ്രൊഡക്ഷന്‍ വര്‍ക്ക് അടക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് പാരിസില്‍ പഠിക്കാന്‍ പോയത്. അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുക. അഭിനയത്തെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമേ ആയിട്ടുള്ളു.
2000-2010 കാലത്ത് റിലീസ് ചെയ്തിരുന്ന മലയാള സിനിമകള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ആ സമയത്ത് സിനിമയില്‍ നിന്നും വന്ന നിരവധി ഓഫറുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത് എന്നാണ് കനി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക