സ്ത്രീവിരുദ്ധതയ്ക്കെതിരെ പുതിയ ബോധവൽക്കരണ പരിപാടിയുമായി സിപിഐഎം. സമൂഹത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സിപിഐഎം നടത്തുന്ന പ്രചരണ ബോധവൽക്കരണ പരിപാടി ഇന്ന് ആരംഭിക്കും. ‘സ്ത്രീപക്ഷ കേരളം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് മുതൽ ഏഴ് വരെ നീണ്ടു നിൽക്കും. മാത്രമല്ല, എട്ടാം തീയതി സംസ്ഥാന വ്യാപകമായി പ്രാദേശികാടിസ്ഥാനത്തില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
ഓൺലൈൻ പഠനം തടസപ്പെടില്ല, വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ്, റീചാർജ് സൗകര്യങ്ങൾ ഉറപ്പാക്കി സർക്കാർ
സ്ത്രീപക്ഷ കേരളം പരിപാടിയിൽ വിദ്യാര്‍ത്ഥികളും സാമൂഹ്യസാംസ്കാരിക മേഖലകളിലെ പ്രമുഖരും യുവാക്കളും പങ്കാളികളാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവന് പറഞ്ഞു. ഗൃഹസന്ദര്‍ശനം അടക്കമുള്ള വിപുലമായ പരിപാടികളാണ് സഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക