തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ്
മരിച്ചു. മരിച്ചത് കാട്ടാക്കട സ്വദേശി ഹർഷാദ് (45) ആണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
ഹർഷാദിന് കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേൽക്കുകയായിരുന്നുവെന്നാണ് വിവരം. ഹർഷാദിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃഗശാലയിൽ പാമ്പുകളെ പരിപാലിച്ചിരുന്നത് ഹർഷാദാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക