കൊവിഷീൽഡിന് എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ അംഗീകാരം. കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത് ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്പെയ്ൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളാണ്. ഇനി രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് ഈ രാജ്യങ്ങളിൽ പോകാം. ക്വാറന്റീനിൽ കഴിയേണ്ട ആവശ്യം വരില്ല. കൊവാക്സിനും കൊവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്സിൻ പാസ്പോർട്ട് നയത്തിൽ കൊവിഷീൽഡും കൊവാക്സിനും ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഇത് ഈ വാക്സിനുകൾ സ്വീകരിച്ച ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ത്യ ഈ സാഹചര്യത്തിലാണ് ഔദ്യോഗികമായി വാക്സിനുകൾ അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക