ഓയില്‍ ഇന്ത്യ ലിമിറ്റഡ് ജൂനിയര്‍ അസിസ്റ്റന്റ് (ക്ലര്‍ക്ക്-കം-കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍) തസ്തികയിലെ വിവിധ ഒഴിവുകളിലേ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനു മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ oil-india.com സന്ദര്‍ശിച്ച് നോട്ടിഫിക്കേഷന്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
ശിവസാഗര്‍, തിന്‍സുകിയ, ചരായ്ദിയോ, അസമിലെ ദിബ്രുഗഡ്, അരുണാചല്‍ പ്രദേശിലെ ചാങ്ലാങ് ജില്ല എന്നിവിടങ്ങളില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 120 ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകള്‍ നികത്താനാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ ഓയില്‍ ഇന്ത്യാ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്.
വിദ്യാഭ്യാസ യോഗ്യത
സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ബോര്‍ഡില്‍ നിന്നോ ഏതെങ്കിലും വിഷയത്തില്‍ 40 ശതമാനം മാര്‍ക്കോടെ അപേക്ഷകര്‍ 10+2 പാസായിരിക്കണം.
ഉദ്യോഗാര്‍ത്ഥിക്ക് കുറഞ്ഞത് ആറു മാസത്തെ ദൈര്‍ഘ്യമുള്ള കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് എംഎസ് എക്സല്‍, വേഡ്, പവര്‍പോയിന്റ് മുതലായവയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.
പ്രായപരിധി
ജനറല്‍ വിഭാഗം – കുറഞ്ഞത് 18 വയസും പരമാവധി 30 വയസും.
എസ്സി / എസ്ടി വിഭാഗം – കുറഞ്ഞത് 18 വയസും പരമാവധി 35 വയസും.
ഒബിസി (നോണ്‍-ക്രീമി ലേയര്‍) വിഭാഗം – കുറഞ്ഞത് 18 വയസും പരമാവധി 33 വയസും.
അപേക്ഷിക്കേണ്ട വിധം:
സ്റ്റെപ് 1: ഔദ്യോഗിക വെബ്സൈറ്റായ oil-india.com സന്ദര്‍ശിക്കുക.
സ്റ്റെപ് 2: ഹോം പേജില്‍ Careers എന്ന ടാബില്‍ നിന്ന് ലഭിക്കുന്ന ‘Current Openings’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: പുതിയ ഒരു പേജ് തുറന്ന് വരും. ഇതില്‍ താഴോട്ട് സ്ക്രോള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജൂനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്മെന്റിനുള്ള ‘Apply online’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 4: പുതിയ പേജില്‍ വരുന്ന ‘note’ വായിച്ച ശേഷം ആവശ്യമായ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യുക.
സ്റ്റെപ് 5: രജിസ്ട്രേഷനു ശേഷം ശരിയായ വിവരങ്ങള്‍ നല്കി ലോഗിന്‍ ചെയ്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.
സ്റ്റെപ് 6: ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസും നല്കിയ ശേഷം സബ്മിറ്റ് ചെയ്യുക.
സ്റ്റെപ് 7: ജൂനിയര്‍ അസിസ്റ്റന്റ് (ക്ലര്‍ക്ക്-കം-കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍) അപേക്ഷാ ഫോമിന്റെ ഒരു കോപ്പി സേവ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുമെങ്കില്‍ ഇതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കാം.
അപേക്ഷാ ഫീസ്
ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ 200 രൂപ (ജിഎസ്ടി, പേയ്മെന്റ് ഗേറ്റ്വേ / ബാങ്ക് ചാര്‍ജുകള്‍ ഒഴികെയുള്ളവ) നല്‍കണം. അതേസമയം എസ്സി / എസ്ടി / ഇഡബ്ല്യുഎസ് / അംഗ പരിമിതിയുള്ളവര്‍ / എക്സ് സര്‍വീസ്മെന്‍ എന്നിവര്‍ക്ക് ഫീസില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക