ഡല്‍ഹി: ഗർഭിണികൾക്ക് കോവിഡ് -19 വാക്സിനേഷന് അർഹതയുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രോഗപ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ (എൻടിജിഐ) ശുപാർശകൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകരിച്ചു.
“ഗർഭിണികൾക്ക് ഇപ്പോൾ കോവിനിൽ രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്ററിലേക്ക് (സിവിസി) പോകാം,” മന്ത്രാലയം അറിയിച്ചു.
ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശം, മെഡിക്കൽ ഓഫീസർമാർക്കും എഫ്എൽഡബ്ല്യുകൾക്കുമുള്ള കൗൺസിലിംഗ് കിറ്റ്, പൊതുജനങ്ങൾക്കുള്ള ഐഇസി മെറ്റീരിയലുകൾ എന്നിവ നടപ്പാക്കുന്നതിന് സംസ്ഥാനങ്ങൾ / യുടി എന്നിവരുമായി പങ്കിട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക