കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ ഒഴിവാക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. വാരാന്ത്യ കർഫ്യൂ ഒഴിവാക്കുമെങ്കിലും രാത്രികാല കര്‍ഫ്യൂ അടുത്ത ആഴ്ചയിലും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ച അഞ്ചു വരെയാണ് രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആരാധനാലയങ്ങള്‍ ദര്‍ശനങ്ങള്‍ക്ക് മാത്രമായി ഭക്തര്‍ക്ക് തുറന്ന് നൽകാൻ അനുമതി നൽകിയിട്ടുണ്ട്. സാമൂഹിക – രാഷ്ട്രീയ- സാംസ്കാരിക പൊതു പരിപാടികള്‍ക്ക് കണ്ടെയിന്മെന്റ് സോണുകള്‍ക്ക് പുറത്ത് അനുമതിയുണ്ട്. മാത്രമല്ല, വിവാഹ ചടങ്ങുകൾക്ക് പരമാവധി നൂറ് പേർക്കും മരണാനന്തര ചടങ്ങിന് ഇരുപത് പേർക്കും പങ്കെടുക്കാം. പൊതുഗതാഗത വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റുവാനും അനുവാദമുണ്ട്. നാളെ മുതലാണ് ഇവ പ്രാബല്യത്തിൽ വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക