വളകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ദില്ലി വിമാനത്താവളത്തിൽ പിടികൂടി. 7.5 കോടിയുടെ ഹെറോയിനാണ് ദില്ലി വിമാനത്താവളത്തിലെ പരിശോധനയിൽ പിടികൂടിയത്. 1.2 കിലോ ഹെറോയിൻ 78 വളകളിലായാണ് ഒളിപ്പിച്ചത്.
വളകളിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ആഫ്രിക്കൻ രാജ്യത്തുനിന്നാണ് വളകൾ പാഴ്സലായി എത്തിയത്. ഗുഡ്ഗാവിലെ ഒരാളുടെ മേൽവിലാസത്തിലേക്കാണ് മയക്കുമരുന്ന് എത്തിയത്. എന്നാൽ പരിശോധനയിൽ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി.കേസിൽ ഉടൻ അറസ്റ്റുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക