തിരുവനന്തപുരം: വധഭീഷണിക്കേസിലെ പൊലീസ് അന്വേഷണം പ്രഹസനമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. സംഭവത്തെ ലഘൂകരിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയാണ് സിപിഎമ്മിന്റേയും പൊലീസിന്റെയും നിലപാടെന്നും പല കുബുദ്ധികളും കത്തയക്കുന്നുണ്ട്, പക്ഷേ ഞങ്ങളാരും അത് ഗൗരവത്തിലെടുക്കാറില്ലെന്ന വിജയരാഘവന്റെ പ്രസ്താവന തനിക്കെതിരെയുള്ള ഭീഷണിയെ ലഘൂകരിക്കുകയാണെന്നുമാണ് തിരുവഞ്ചൂരിന്റെ വാദം.
മാംസാഹാരം കഴിച്ചെന്ന് ആരോപണം: ഉത്തർപ്രദേശിൽ യുവാവിനെ തല്ലിക്കൊന്നു
പൊലീസിന്റെ മെല്ലെപ്പോക്ക് അതാണ് തെളിയിക്കുന്നതെന്നും അപ്രധാനമായ കേസുകള്‍ പോലും അതിവേഗത്തില്‍ അന്വേഷിക്കുന്ന പൊലീസ് തന്റെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുന്നെന്നും തിരുവഞ്ചൂര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക