തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് ചേരും. രാവിലെ 10-30നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുക. കോവിഡ് മരണം കണക്കാക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയായേക്കും.
ലോക്ക് ഡൗണിൽ പുതിയ ഇളവുകൾ അനുവദിക്കണമോ എന്നത് യോഗം ചർച്ച ചെയ്യും. ടെസ്റ്റ് പോസിറ്റിവിട്ടി നിരക്ക് 10 ൽ താഴാത്ത സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ ടിപിആർ നിരക്ക് അഞ്ചിൽ താഴെ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക