ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അയല്‍വാസി കുട്ടിയെ പീഡിപ്പിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അര്‍ജുനെ(22) പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു . വീടിനു പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കാണുന്നത്. മാതാപിതാക്കള്‍ പണിക്കുപോകുന്ന സമയം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക