നിരവധി ഗുണങ്ങളുള്ള ഒന്നാണ് മുൾട്ടാണി മിട്ടി. മുഖത്തെ ദ്വാരങ്ങൾ അടയ്ക്കാനും ചർമ്മത്തിലുള്ള അഴുക്ക് വലിച്ചെടുക്കാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. മുഖത്തിന് തിളക്കം വരാനും നിറം വർധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഇതിനായി മുൾട്ടാണി മിട്ടി വെള്ളത്തിൽ കുഴച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയണം. എന്നാൽ മുൾട്ടാണി മിട്ടി ഉപയോഗിച്ചാൽ മുഖം വരളാൻ സാധ്യത ഏറേയാണ്. അതിനാൽ വരണ്ട ചർമ്മമുള്ളവർ മുൾട്ടാണി മിട്ടി ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.
ഒന്ന്…
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടീസ്പൂൺ തൈരും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. തേനിൽ എന്ന പോലെ തൈരിലും ആന്റീ ബാക്ടീരിയൽ ഘടകങ്ങളും ഈർപ്പവും ഉണ്ട്. ഇത് ചർമ്മത്തിലെ ഈർപ്പം മുൾട്ടാണി മിട്ടി വലിച്ചെടുക്കുന്നത് ഒരു പരിധി വരെ തടയുന്നു.
രണ്ട്…
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടീസ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. തേനിലുള്ള ഈർപ്പവും ആൻറി ബാക്ടീരിയൽ ഘടകങ്ങളും ചർമ്മം വരളാതിരിക്കാൻ സഹായിക്കും.
മൂന്ന്…
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേയ്ക്ക് അര ടീസ്പൂൺ നാരങ്ങാ നീര്, അര ടീസ്പൂൺ തക്കാളി നീര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. ചർമ്മം വരണ്ടുപോകാതിരിക്കാൻ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക