തപാല്‍ ഓഫീസുകളില്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് കോമണ്‍ സര്‍വ്വീസ് സെന്ററുകളുടെ ലക്ഷ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, പാചക വാതക സിലിണ്ടര്‍ ബുക്കിംഗ്, പാസ്പോര്‍ട്ട് പുതുക്കല്‍, ഫാസ്ടാഗ്, വൈദ്യുതി ബില്‍, വെള്ളക്കരം, ടെലിഫോണ്‍ ബില്‍ തുടങ്ങി 73 ഓളം സേവനങ്ങള്‍ സെന്ററിലൂടെ ലഭിക്കും. കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ മുഴുവന്‍ ഡിപാര്‍ട്മെന്റ് പോസ്റ്റ് ഓഫീസുകളിലും തെരഞ്ഞെടുത്ത ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക