ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകർക്കിടയിലെത്തിയ ജൂഡ് ആന്റണി ചിത്രം ‘സാറാസ്’ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. സണ്ണി വെയ്ൻ, അന്നാ ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ രീതിയിൽ തന്നെ സിനിമാസ്വാദകർക്കിടയിൽ വിലയിരുത്തപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ഉള്ളടക്കം ഇന്നത്തെ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും പെൺകുട്ടികൾക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ആരാലും നൽകപ്പെടേണ്ടതല്ലെന്നും സിനിമ പറഞ്ഞു വയ്ക്കുന്നു.
ചേട്ടാ… വേണ്ടാട്ടോ… പണി കിട്ടും; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക
ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജൂഡ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബെന്നി പി. നായരമ്പലം, സിദ്ധിഖ്, മല്ലിക സുകുമാരന്‍, ധന്യ വർമ്മ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. അക്ഷയ് ഹരീഷ് എന്ന പുതുമുഖത്തിന്റെ തിരക്കഥയും നിമിഷ് രവിയുടെ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന് മികവ് കൂട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക