കോട്ടയം: റൊമാനിയയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. തലയോലപ്പറമ്ബ് പ്രദീപ് ഭവനിൽ (ചെറുകര) ദേവദത്താണ് മരിച്ചത്. 28 വയസായിരുന്നു. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിൻറെയും രേഖയുടേയും മകനാണ് ദേവദത്ത്.
റൊമാനിയയിലെ മൾട്ടോവയിലായിരുന്നു അപകടം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തടാകത്തിൻറെ തിട്ടയിൽ ഇരിക്കുന്നതിനിടെ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക