ധാരാളം പോകഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് മാതളം. മാതളപ്പഴത്തിനു മാത്രമല്ല മാതളച്ചാറിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാതളം ജ്യൂസ് കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…മാതളം ജ്യൂസിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ എന്ന സംയുക്തം നാഡികളെ സംരക്ഷിക്കുന്നു.
ഓർമശക്തി മെച്ചപ്പെടുത്താൻ ഇതു സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മാതളം ജ്യൂസ് മികച്ചൊരു പ്രതിവിധിയാണ്. അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ മാതളം ജ്യൂസിലെ ചില സംയുക്തങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ജീവകം സി, രോഗപ്രതിരോധ ശക്തിയേകുന്ന ജീവകം ഇ മുതലായവ അടങ്ങിയതിനാൽ രോഗങ്ങളെയും അണുബാധയെയും തടയാൻ മാതളം ജ്യൂസിനു കഴിയും. ആന്റി ബാക്ടീരിയൽ ആന്റി വൈറൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക