ഡല്‍ഹി: ഡല്‍ഹിയില്‍ പ്രായമായ സ്ത്രീയെ കൊന്ന് മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ ദമ്പതികളെ അറസ്റ്റ് ചെയ്തു. സ്ത്രീയില്‍ നിന്ന് ദമ്പതികള്‍ ഒരു ലക്ഷം രൂപം കടംവാങ്ങിയിരുന്നു. ഇത് തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
നജഫ്ഗഡ് കനാലിൽ എറിയുന്നതിനുമുമ്പ് മൃതദേഹം പല കഷണങ്ങളായി മുറിച്ചതായി അനിൽ ആര്യയും ഭാര്യ തനുവും പോലീസിനോട് പറഞ്ഞു. 75 കാരിയുടെ മൃതദേഹം കനാലിൽ നിന്ന് പോലീസ് കണ്ടെടുത്തു.
പണം തിരികെ നൽകാൻ സ്ത്രീ നിരന്തരം ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവന്റ് മാനേജ്മെന്റ് ഉദ്യോഗസ്ഥനായ പ്രതി പോലീസിനോട് പറഞ്ഞു.ഒരേ പരിസരത്ത് താമസിക്കുന്ന ദമ്പതികൾ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ എറിയുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക