മിനിസ്ക്രീനില്‍ സജീവമായ താരമാണ് കിഷോര്‍ പീതാംബരന്. വില്ലന്‍ വേഷങ്ങളിലൂടെ സീരിയല്‍ രംഗത്ത് സജീവമായ താരം സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 37 ദിവസം സീരിയലില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ താരം സമയം കണ്ടെത്തിയത്.
എന്നാല്‍ ഇതിന് പിന്നാലെ തനിക്ക് എതിരെ അപവാദ പ്രചാരണം നടന്നതിനെ കുറിച്ചാണ് കിഷോര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞതാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. ‘കിഷോര്‍ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ’വെന്ന് ഇന്‍ഡസ്ട്രിയില്‍ കഥ പരന്നു. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നു എന്നാണ് താരം പറഞ്ഞത്.
ജോലിക്കായി ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ഡ്രൈവിംഗ് പണിയാണ് ജീവിതത്തില്‍ തുണ ആയതെന്നും താരം വെളിപ്പെടുത്തി. റിസ്ക്ക് എടുക്കാന്‍ തയ്യാറല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ ഇനിയും സിനിമകളുടെ ഭാഗമാകണ എന്നുണ്ട് എന്നും കിഷോര്‍ പറയുന്നുണ്ട്.
മൂന്നൂറില്‍ അധികം സീരിയലുകളില്‍ വേഷമിട്ട കിഷോര്‍ കാഞ്ചീപുരത്തെ കല്യാണം, തിങ്കള്‍ മുതല്‍ വെള്ളി വരെ, കിംഗ് ആന്‍ഡ് കമ്മീഷണര്‍, സിംഹാസനം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാഞ്ചീപുരത്തെ കല്യാണത്തില്‍ പ്രധാന വില്ലന്‍ വേഷമായിരുന്നു കിഷോറിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക