കേരളത്തിൽ അടുത്ത കാലത്തായി ഗാർഹിക പീഡനത്തിന് ഇരയായി മരണപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം സ്വദേശി വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെയാണ് വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്. സംഭവത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ.
പെൺകുട്ടികൾ എല്ലാം സഹിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം കാരണം ബുദ്ധിമുട്ടുന്നത് സ്ത്രീകൾ തന്നെയാണ്. അതിനാൽ മാറ്റം അനിവാര്യമാണ്. എന്നാൽ മരണം കൊണ്ടല്ല ജീവിതം കൊണ്ട് തന്നെ മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് റിമ പറയുന്നത്. ഗൃഹലക്ഷ്മി മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഗാർഹിക പീഡന മരണങ്ങളെ കുറിച്ച് പ്രതികരിച്ചത്.
പെൺകുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെൺകുട്ടികൾ. പെൺ കുട്ടി ജനിച്ച ദിവസം മുതൽ മരിക്കുന്നത് വരെ അവൾ എങ്ങനെ ജീവിക്കണം എന്നത് അവളിൽ അടിച്ചേൽപ്പിക്കാതെ അവരെ വെറുതെ വിട്ടാൽ മാത്രം മതി. പെമ്പിള്ളേർ അടിപൊളിയാണ്. അവർ എങ്ങനെയാണോ അങ്ങനെ തന്നെ അവർ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാൽ മതി. ബാക്കി അവർ തന്നെ നോക്കിക്കോളും’
പ്രതികരിക്കാൻ ഇവിടെ എഴുതുക