മൃദുലയ്ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തില്‍ പോയ ചിത്രമാണ് യുവ കൃഷ്ണ പോസ്റ്റ് ചെയ്തത്. സെറ്റും മുണ്ടില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മൃദുല. ചുവന്ന ഷര്‍ട്ടും മുണ്ടുമായിരുന്നു യുവയുടെ വേഷം. ചിരിച്ച മുഖത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഗുരുവായൂരപ്പന്റെ നടയില്‍ എന്ന ക്യാപ്ഷനോടെയാണ് യുവ ഫോട്ടോ പോസ്റ്റ് ചെയ്തത്.
വിവാഹ ശേഷമുള്ള ആദ്യത്തെ യാത്രയാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഹണിമൂണ്‍ പ്ലാനിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പിന്നീട് യുവയ്ക്കൊപ്പം കൊച്ചിയിലേക്ക് പോവുന്നതിന്റെ വീഡിയോ മൃദുല പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക