വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ മുംബൈ നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ ട്രെയിൻ ഗതാഗതം താറുമാറായി. സെന്‍ട്രല്‍ റെയില്‍വേയുടെ പ്രധാന പാതയിലും ഹാര്‍ബര്‍ ലൈനിലുമുള്ള സബര്‍ബന്‍ ട്രെയിനുകള്‍ 20 മുതല്‍ 25 മിനിറ്റ് വരെ വൈകിയാണ് ഓടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യരംഗത്തും മറ്റ് അവശ്യ സേവനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഇപ്പോള്‍ മുംബൈയില്‍ പ്രാദേശിക ട്രെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സാധാരണ യാത്രക്കാർക്ക് ട്രെയിനിൽ പ്രവേശനമില്ല. വെള്ളിയാഴ്ച മുംബൈ നഗരത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക