പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്സിന് ഇനി മുതൽ എം എൽ എ മാത്രമല്ല സിനിമയില്‍ നായകനും ആകുന്നു.സിനിമയില്‍ പത്രപ്രവര്‍ത്തകന്റെ റോളിലാണ് എം.എല്‍.എ. എത്തുന്നത്.അനില്‍ വി. നാഗേന്ദ്രന് സംവിധാനം ചെയ്യുന്ന ‘തീ’ എന്ന ചിത്രത്തിലാണ് മുഹ്സിന് നായകനായി എത്തുന്നത്.ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയുടെ പ്രഖ്യാപനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്നു.
അനില്‍ വി. നാഗേന്ദ്രന്റെ രണ്ടാമത്തെ ചിത്രമാണ് ‘തീ’.സ്കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങിയ സാഗരയാണ് നായികയായി വേഷമിടുന്നത്.ഇന്ദ്രന്‍സ്, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, ഋതേഷ്, വിനു മോഹന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.നാടകങ്ങളിൽ അഭിനയിച്ചുള്ള പരിചയത്താലാണ് സിനിമയിലേക്കുള്ള കാൽവെയ്പ്പെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു.സി .പി.എം നേതാവ് പന്ന്യൻ രവീന്ദ്രന്റെ ക്ഷണത്താലാണ് താൻ സിനിമയിലേയ്ക് വരുന്നതെന്ന് മുഹ്സിൻ പറഞ്ഞു.കൂടാതെ സംവിധായകൻറെ നിർദ്ദേശ പ്രകാരമാണ് തന്നെ സിനിമയിലേയ്ക് ക്ഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്രതീക്ഷിതമായ സിനിമാ രംഗത്തേക്കുള്ള കടന്നുവരവാണെങ്കിലും തനിക്കായി നിരവധി വൈകാരിക രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു.സംവിധായകൻ അനിലിന്റെ ഭാഗത നിന്നും നല്ല രീതിയിലുള്ള സഹകരണം ലഭിച്ചു.തന്റെ കഥാപാത്രത്തിന് പറ്റിയ രൂപമാണ് മുഹ്സിന്റെതെന്നും സംവിധായകന് അനില്‍ നാഗേന്ദ്രന് പറഞ്ഞു.തീയേറ്റർ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം എങ്കിലും സാഹചര്യം അനുകൂലമല്ലെങ്കിൽ ഓ ടി ടി പ്ലാറ്റുഫോമുകളിൽ റിലീസ് നടത്തിയേക്കാമെന്നും അനിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക