അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു. ഒന്നില്‍ കൂടുതല്‍ ഇ സിം കോള്‍ ഫംഗ്ഷനുമായി വരുന്നു എന്നതാണ് സ്മാർട്ട് വാച്ചിന്റെ പ്രത്യേകത. സ്പെയിൻ, ജർമൻ വിപണികളിലും വാച്ച് എത്തും. റൗണ്ട് ഡയല്, സിലിക്കണ്‍ സ്ട്രാപ്പ്, ഹൃദയമിടിപ്പ്, ബ്ലഡ് ഓക്സിജന്‍ സാച്ചുറേഷന്‍ മോണിറ്ററിംഗ് എന്നിവ സ്മാർട്ട് വാച്ചിൽ വരുന്നുണ്ട്.
കിഡ്നി സ്റ്റോണിന് കിവി പഴം അത്യുത്തമം
മാത്രമല്ല, ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, എയര്‍ പ്രഷര്‍ സെന്‍സര്‍, 3 ഡി ഗ്ലാസ് സുരക്ഷ, ഹാര്‍ട്ട്റേറ്റ് സെന്‍സര്‍, ഗൈറോസ്കോപ്പ് എന്നിവ ഉൾപ്പെടെ സെൻസറുകളുടെ വലിയ നിര തന്നെ ഈ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘പിടികിട്ടാപ്പുള്ളി’യുടെ പോസ്റ്ററിൽ നിന്നും ഒഴിവാക്കി; രസകരമായ പ്രതിഷേധവുമായി മറീന മൈക്കിൾ
സ്മാര്‍ട്ട് വാച്ച് ജിപിഎസിനൊപ്പം ഡ്യൂവല്‍ സാറ്റലൈറ്റ് പൊസിഷനിംഗും എന്‍എഫ്സിയും അതോടൊപ്പം വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സപ്പോർട്ട് ചെയ്യും. ഓഫ്ലൈൻ പ്ലേബാക്കിനായി 600 പാട്ടുകള്‍ വരെ സ്റ്റോര്‍ ചെയ്യുവാന്‍ സാധിക്കുന്ന 3 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഉൾക്കൊണ്ടിരിക്കുന്നു. സ്മാർട്ട് വാച്ചിന്റെ മറ്റൊരു പ്രത്യേകത, ഏറ്റവും പുതിയ ആപ്പിള്‍ വാച്ച് പോലെ തന്നെ ഈ സ്മാര്‍ട്ട് വാച്ചിന് SpO2 ഫീച്ചറുമുണ്ട് എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക