കുട്ടിക്കാലം മുതൽ വേർപിരിയാത്ത സഹോദരിമാർ വിവാഹശേഷവും വേർപിരിയാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 25 കാരികളായ ഇരട്ട സഹോദരിമാർ 29 വയസ്സുകാരായ ഇരട്ട സഹോദരന്മാരുമായാണ് പ്രണയത്തിലായിരിക്കുകയാണ്. അമേരിക്കയിലാണ് സംഭവം.
മെഡ്ഫോർഡിലെ ഒറിഗോൺ സ്വദേശികളായ വെനെസ്സയും കെറിസ്സയും കഴിഞ്ഞ വർഷം ജൂണിലാണ് ഇരട്ട സഹോദരന്മാരായ ലൂക്കാസിനെയും ജേക്കബിനെയും കണ്ടുമുട്ടിയത്. ഇവർ തമ്മിൽ പ്രണയത്തിലാകാൻ അധിക സമയമെടുത്തില്ല. അങ്ങനെ നാലു പേരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.
വ്യക്തിഗത പരിശീലകരായി ജോലി ചെയ്യുന്ന ഈ ഇരട്ട പെൺകുട്ടികളെ സ്പോർട്സ് മെഡിസിനിൽ ജോലി ചെയ്യുന്ന ഇരട്ട സഹോദരന്മാരുടെ ഒരു ക്ലയന്റ് ആണ് പരിചയപ്പെടുത്തിയത്. ‘ഞാനും എന്റെ സഹോദരിയും ചെറുപ്പം മുതൽ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ് ഉണ്ടാകാറുള്ളത്’ വെനെസ ബ്രിട്ടീഷ് ടാബ്ലോയിഡ് മിററിനോട് പറഞ്ഞു.
ക്ലയന്റുകളിലൊരാളായ ഒരു നഴ്സിൽ നിന്നാണ് ഈ ഇരട്ട സഹോദരന്മാരെക്കുറിച്ച് സഹോദരിമാർ ആദ്യം മനസ്സിലാക്കിയത്. ആദ്യം ഇളയ സഹോദരൻ ലൂക്കാസിനെയാണ് പരിചയപ്പെട്ടത്. പിന്നീടാണ് ജേക്കബിനെ പരിചയപ്പെടുന്നത്.കെറിസ്സയും ജേക്കബുമായും ഉടൻ തന്നെ പരിചയത്തിലാകുകയും പ്രണയത്തിലാകുകയും ചെയ്തു.
മൂന്ന് മാസത്തെ ഡേറ്റിംഗിനുശേഷം, അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കൂടുതൽ സംസാരിക്കുന്തോറും ഞങ്ങൾ കൂടുതൽ അടുക്കുകയായിരുന്നുവെന്ന് കെറിസ്സ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക