മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘അടി കപ്യാരേ കൂട്ടമണി’ തമിഴിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. ‘ഹോസ്റ്റൽ’ എന്നാണ് തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്. അശോക് സെൽവനാണ് ചിത്രത്തിൽ നായകൻ. പ്രിയ ഭവാനി ശങ്കറാണ് നായിക. സതീഷ്, നാസർ, കെപിഐ യോഗി, കൃഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുമന്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർ രവീന്ദ്രനാണ് നിർമിക്കുന്നത്.
പ്രവീൺ കുമാർ ഛായാഗ്രഹണവും ബോബോ ശശി സംഗീതവും നിർവഹിക്കുന്നു. ഒരു ബോയ്സ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി പെട്ടു പോകുന്നതും അവിടെ നിന്നും പുറത്ത് കടക്കാൻ അവളും ആൺസുഹൃത്തുക്കളും ചേർന്ന് നടത്തുന്ന പരിശ്രമങ്ങളുമാണ് അടി കപ്യാരേ കൂട്ടമണിയുടെ പ്രമേയം. കോമഡി ഹൊറർ ചിത്രമായെത്തിയ അടി കപ്യാരേ കൂട്ടമണിയിൽ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, നീരജ് മാധവ്, അജു വര്ഡഗീസ്, മുകേഷ്, ബിജുക്കുട്ടൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക