എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട ചെറിയ സൂചനകള്‍ ഒക്കെ നടന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ലൂസിഫറിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും എമ്പുരാന് എന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എമ്പുരാന്റെ ബജറ്റിനെ സംബന്ധിച്ചുള്ള ഒരു സൂചനയാണ് പൃഥ്വിരാജ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം കേട്ട് ഞെട്ടിയെന്നാണ് താരം പോസ്റ്റിലൂടെ പറയുന്നത്.
”ആന്റണി പെരുമ്പാവൂര്‍: രാജൂ എമ്പുരാന് ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. ഇത് കേള്‍ക്കുന്ന ”ലെ ഞാന്‍” എന്ന വാക്കുകള്‍ക്കൊപ്പം കണ്ണ് തള്ളുന്നതായ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.
ഫോട്ടോയ്ക്ക് താഴെ സാനിയ അയ്യപ്പന്, കല്യാണി പ്രിയദര്ശന് എന്നിങ്ങനെ പലരും കമന്റുകളുമായി എത്തി. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് സാനിയ കമന്റ് ചെയ്തിരിക്കുന്നത്. ആ സംഭാഷണം താന്‍ മനസില്‍ ചിത്രീകരിച്ചു നോക്കുകയായിരുന്നു എന്നാണ് കല്യാണി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക