സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസം സ്വർണവില നേരിയ തോതിൽ കുറഞ്ഞിരുന്നു. ഗ്രാമിന് 4500 രൂപയും പവൻ 36000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണവിലയിൽ പവന് 200 രൂപയാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്.
സ്വർണവിലയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തത് വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ഗ്രാമിന് 4525 രൂപയും പവന് 36200 രൂപയായിരുന്നു വില. അതേസമയം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജൂലൈ ഒന്നിനാണ്. പവന് 35,200 രൂപയായിരുന്നു അന്ന് സ്വർണ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക