കേരളത്തിലെ കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.പോസിറ്റീവ് ആകുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇപ്പോൾ കേരളത്തിലെ സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു.
അതുപോലെ സിക വൈറസ് ബാധ നിയന്ത്രണ വിധേയമാണ്.ആക്ടീവ് കേസുകള്‍ കുറവാണ്.ഫോഗിങ്ങും വെക്ടര്‍ കണ്ട്രോള് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.ആക്റ്റീവ് കേസുകൾ കുറവാണെങ്കിലും സിക ഇനിയും വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
വിവാഹങ്ങള്‍ തുടങ്ങിയ വീടിലെ ചടങ്ങുകള്‍, വീടുമാറ്റ ചടങ്ങുകള്‍ അനുസരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്.സർക്കാർ നൽകിയിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് ചടങ്ങുകള്‍ നടത്തുന്നതാണ് നല്ലതെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക