രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്നു. ഈജിപ്തിലാണ് സംഭവം. ഭര്‍ത്താവിന് പെണ്മക്കളെ ഇഷ്ടമല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ എറിഞ്ഞാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത്. സ്വാഭാവിക മരണമെന്ന രീതിയില്‍ കുഞ്ഞിന്റെ മൃതദേഹം യുവതി മറവു ചെയ്തിരുന്നു.
എന്നാല്‍ കുഞ്ഞിന്റെ മരണത്തില്‍ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് തോന്നിയ സംശയമാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഷാറാവിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡിറ്റക്ടീവുകള്‍ അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവില്‍ കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക