ഭൂമി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെ മറുപടിയുമായി മുൻ എംഎൽഎ കെ.എം ഷാജി. വീട് വിവാദത്തിൽ ചില മാധ്യമങ്ങൾ കഥകൾ സൃഷ്ടിക്കുന്നുവെന്നും ഷാജി ആരോപിച്ചു. കേസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
വിവാദ ആഡംബര വീടിന് ഉടമസ്ഥാവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നീക്കം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭാര്യ ആശയുടെ പേരിലുള്ള വീടിന് രണ്ട് പുതിയ അവകാശികളുടെ പേര് കൂടി ചേര്‍ക്കാനായിരുന്നു നീക്കം. വീട് നിര്‍മാണം ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കിയത് ആശാ ഷാജിയും അഫ്സയും അലി അക്ബറും ചേര്‍ന്നാണ്. ഇവര്‍ ആരെന്ന അന്വേഷണത്തിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക