മലയാളത്തിൽ അഭിനയിച്ച ശേഷം ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറിയ ഒരു നടിയാണ് കത്രീന കൈഫ്. മമ്മൂട്ടിയുടെ നായികയായി ബൽറാം വേഴ്സസ് താരദാസ് എന്ന ചിത്രത്തിൽ അഭിനയിച്ച കത്രീനയെ മലയാളികൾ പിന്നെ കണ്ടത് ബോളിവുഡിലെ ഹിറ്റ് സിനിമകളിൽ ആയിരുന്നു.
കത്രീനയുടെ സിനിമാ കരിയറിന്റെ തുടക്ക കാലത്തായിരുന്നു മലയാളത്തിൽ നായികയായത്. 2006ൽ ഐ.വി ശശി ഒരുക്കിയ ബൽറാം വേഴ്സസ് താരാദാസിൽ എത്തുമ്പോൾ ആറ് ചിത്രങ്ങൾ മാത്രമാണ് കത്രീന പൂർത്തിയാക്കിയിരുന്നത്. മമ്മുട്ടിയുടെ നായികയായുള്ള കത്രീനയുടെ പ്രകടനം മികച്ചതായിരുന്നു എന്നാണ് അന്ന് സിനിമാ നിരൂപകർ വിലയിരുത്തിയത്.
അതേ വർഷം ഹിന്ദിയിൽ അക്ഷയ് കുമാറിന്റെ നായികയായി അഭിനയിച്ച ‘ഹംകോ ദീവാന കർഗയെ’ എന്ന സിനിമയാണ് കത്രീനയുടെ ബോളിവുഡ് കരിയറിൽ വഴിത്തിരിയവായത്. പിന്നീട് അങ്ങോട്ട് അടുത്തടുത്ത വർഷങ്ങളിൽ മികച്ച ചിത്രങ്ങളുമായി കത്രീന ബോളിവുഡിന്റെ സ്വന്തം നായികയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക