വണ്ണം കുറയ്ക്കാനും മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും അഴകിനും വേണ്ടി ആപ്പിൾ സൈഡർ വിനിഗർ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ ചില കാര്യങ്ങളെ കുറിച്ച് മുൻധാരണകളില്ലെങ്കിൽ ഇതിന്റെ ഉപയോഗം തെറ്റായ ഫലമുണ്ടാക്കുമെന്നാണ് പ്രമുഖ ലൈഫ്സ്റ്റൈൽ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്.
ആദ്യമായി വണ്ണം കുറയ്ക്കാനായി ആപ്പിൾ സൈഡർ വിനിഗർ ഉപയോഗിക്കുന്നവർ അറിയ്ണ്ടത്. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി പ്രത്യേകിച്ച് ഒരു മാജിക് മരുന്നും പ്രാബല്യത്തിലില്ലെന്നും അത്തരം മിഥ്യാധാരണകൾ വേണ്ടെന്നുമാണ് ആമുഖമായി അദ്ദേഹം പറയുന്നത്.
ഹോർമോണുകളുടെ ‘ബാലൻസ്’ കൃത്യമാകുന്നതോടെയാണ് വണ്ണം ഒതുങ്ങുന്നതെന്നും അതിന് മികച്ച ഡയറ്റും ജീവിതരീതിയും വ്യായാമവും ഉറക്കക്രമവും എല്ലാം വേണമെന്നും സമ്മർദ്ദങ്ങൾ അകറ്റിനിർത്താൻ സാധിക്കണമെന്നും ലൂക്ക് ഓർമ്മിപ്പിക്കുന്നു. ഇതിനിടെ ആപ്പിൾ സൈഡർ വിനിഗർ പോലുള്ള ഉത്പന്നങ്ങളും സഹായമായേക്കാം. അല്ലാതെ അത് മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഒരിക്കലും വണ്ണം കുറയ്ക്കാൻ സാധിക്കില്ലെന്ന് ലൂക്ക് എടുത്തുപറയുന്നു.
ഇനി ആപ്പിൾ സൈഡർ വിനിഗർ കഴിക്കുമ്പോഴോ ചർമ്മത്തിൽ പ്രയോഗിക്കുമ്പോഴോ ആദ്യം അത് അവരവരുടെ ശരീരപ്രകൃതിക്കും ആരോഗ്യത്തിനും യോജിക്കുന്നതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കഴിയുമെങ്കിൽ ഒരു ഡയറ്റീഷ്യന്റെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ നിർദേശം തേടിയ ശേഷം മാത്രം ഇത് ഉപയോഗിച്ച് തുടങ്ങുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറയുന്നു.
‘നമ്മുടെ ശരീരത്തിന് യോജിക്കുന്നതാണെങ്കിൽ അവ കൃത്യമായ രീതിയിൽ കൃത്യമായ അളവിൽ ഉപയോഗിക്കുന്നതിലൂടെ മറ്റ് പരിശ്രമങ്ങളുടെ കൂടെ കൂട്ടത്തിൽ ഫലം നൽകാം. പൊതുവേ ദഹനരസം കുറഞ്ഞിരിക്കുന്നവരിലാണ് ആപ്പിൾ സൈഡർ വിനിഗർ നല്ല ഫലം നൽകാറുള്ളത്. ദഹനരസം കുറഞ്ഞവരിൽ ദഹനപ്രവർത്തനങ്ങളും കുറഞ്ഞിരിക്കും. ആപ്പിൾ സൈഡർ വിനിഗർ കഴിക്കുന്നതോടെ ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും ദഹനം സുഗമമായി നടക്കുകയും ചെയ്യുന്നു…’- ലൂക്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക