സംസ്ഥാനത്ത് സ്വർണവില വർധിച്ചു. മൂന്നുദിവസത്തിന് ശേഷമാണ് വില വർധിക്കുന്നത്. പവന് 200 രൂപ വർധിച്ച്
36,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4525 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾ വില 0.3ശതമാനം വർധിച്ച് 1,818.25 ഡോളറിലെത്തി. യൂറോപ്പിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതാണ് സ്വർണവിലയെ സ്വാധീനിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.38ശതമാനം കൂടി 48,278 രൂപയിലെത്തി. നിലവിൽ ഒരുമാസത്തെ ഉയർന്ന നിലവാരത്തിലാണ് എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില. ജൂലൈ ആദ്യവാരത്തിലാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക