പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഒടുവില്‍ അറസ്റ്റിലായ വിജിത് വിജയനെതിരായ കുറ്റപത്രമാണ് കോടതിയില്‍ കൊച്ചി എന്‍ ഐ എസമര്പ്പിച്ചത്. വിജിത് മാവോയിസ്റ്റ് സംഘടനയുടെ അംഗമാണെന്ന് കുറ്റപത്രത്തിലുണ്ട്.
അലന് ഷുഹൈബിനെ മാവോയിസ്റ്റ് സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തതും വിജിത് ആണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാകുന്നു.
കേസില്‍ നാലാം പ്രതിയായ വിജിത് വിജയന് കഴിഞ്ഞ ജനുവരിയിലാണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികള്‍ക്കെതിരായ കുറ്റപത്രം നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക