സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
അടുത്ത മണിക്കൂറുകളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 115 മില്ലീ മീറ്റര്‍ മഴ പെയ്യാൻ സാധ്യത
ജൂലൈ 21ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍. ജില്ലകളിലും
ജൂലൈ 22ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും
ജൂലൈ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും
ജൂലൈ 24: എറണാകുളം, തൃശൂര്ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂലൈ 24 വരെ കേരളകര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലയെന്ന് ജാഗ്രതാനിദേശം നൽകിയിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനുള്ള സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക