എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡുമായി ചേർന്നുകൊണ്ടാണ് പുതിയ നീക്കം. ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ് ഫോം, മൊബൈല്‍ ബാങ്കിങ് ആപ്പ്, ഐ മൊബൈല്‍ പേ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കാര്‍ഡിന് അപേക്ഷിക്കാൻ സാധിക്കും.
നഗ്നസീനുകള് ചിത്രീകരിച്ച് ഓഡിഷനുകള്‍; ചൂടോടെ വിപണിയിലെത്തും ‘ഹോട്ട് കണ്ടന്റ്’
വലിയ നേട്ടമാണ് ഈ കാർഡ് വഴി ഉപയോക്താക്കൾക്ക് ഓഫർ ചെയ്യുന്നത്. ഇന്ധനം, ഇലക്ട്രിസിറ്റി, മൊബൈല്‍, ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍, ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍, മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഒട്ടേറെ ആനുകൂല്യങ്ങളാണ് ഈ കാർഡ് നൽകുക. ഉപയോക്താക്കൾക്ക് ഇടപാടുകളും ക്രെഡിറ്റ് പരിധിയും ഐ മൊബൈല്‍ പേ ആപ്പിലൂടെ സെറ്റ് ചെയ്യാനൽകുമെന്നും ബാങ്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക