വളരെ അടുത്ത സുഹൃത്തുക്കളാണ് നടി നമിത പ്രമോദും മീനാക്ഷി ദിലീപും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നമിതയെ കുറിച്ച് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
”ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല…പക്ഷേ” എന്നാണ് നമിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ മുത്തുമണി എന്നാണ് നമിത പോസ്റ്റിന് മറുപടി നല്‍കിയിരിക്കുന്നത്. നമിതയുടെയും മീനാക്ഷിയുടെയും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നാദിര്‍ഷയുടെ മകള്‍.
ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ മീനാക്ഷിയും നമിതയും നൃത്തം അവതരിപ്പിച്ചിരുന്നു. അതേസമയം, ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി അച്ഛനെയും അമ്മയെയും പോലെ സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക